Quote
പ്രതിഭകളോടൊപ്പം
കാൽപന്തുകളിയുടെ രാജകുമാരൻ ; ഉത്തര മലബാറിന്റെ അഭിമാന ഭാജകം
26-01-2019
➖➖➖➖➖➖➖➖➖➖
ഇത് കെ.വി ഗോപാലൻ ഉദിനൂർ. ഇന്ന് ജിയോ പാൽ (Go Pal ) അഥവാ കെ.വി.ജി എന്ന മൂന്നക്ഷരത്തിൽ പ്രശസ്തമായ കേരളത്തിലെ ഫുട്ബോൾ അക്കാദമികളിലെ കായിക താരങ്ങളും പ്രശസ്ത ഫുട്ബോൾ താരങ്ങളും പറയുന്ന പേര്.
1978ൽ സെൻട്രൽ യൂനിറ്റി ഉദിനൂർ ക്ലബ്ബിലൂടെ കാൽപ്പന്ത് കളിക്ക് തുടക്കം. തുടർന്ന് കോഴിക്കോട്, കണ്ണൂർ, മാഹി, മലപ്പുറം, വയനാട് എന്നിവിടങ്ങളിൽ സെവൻസ് ഫുട്ബോൾ കളിച്ച് നടന്ന കാലം. 1982ൽ സംസ്ഥാന ജേതാക്കളായ കണ്ണൂർ ജൂനിയർ ടീം അംഗം. കണ്ണൂർ സ്പിരിറ്റെഡ് യൂത്ത്സ് ക്ലബ്ബിന് വേണ്ടി നാഗ്ജി കപ്പ്, കോഴിക്കോട് മാമൻ മാപ്പിള , കോട്ടയം ശ്രീനാരായണ, കണ്ണൂർ പുട്ടയ്യ, ബാംഗ്ലൂർ സ്റ്റാഫോർഡ്, ബാംഗ്ലൂർ എം.ജി.ആർ ട്രോഫി, തൂത്തുക്കുടി, ഗോവ, വിശാഖപട്ടണം, നെയ്‌വേലി, ചെന്നൈ തുടങ്ങി നിരവധി മേജർ ടൂർണമെന്റിലെ പങ്കാളിത്തം വിസ്മരിക്കാവുന്നതല്ല.
1986ൽ പ്രഥമ കാസർഗോഡ് ടീം അംഗമായ അദ്ദേഹം, 1992ൽ സംസ്ഥാന സുബ്രതോ കപ്പ് നേടിയ തൃക്കരിപ്പൂർ സ്കൂളിനെ പരിശീലിപ്പിച്ചു കോച്ചിംഗ് രംഗത്തേക്ക് കടന്നുവന്നു.
തൃക്കരിപ്പൂർ, വലിയപറമ്പ, പടന്ന, ചെറുവത്തൂർ, കാലിക്കടവ് എന്നീ പഞ്ചായത്തുകളിലെ മിക്ക ക്ലബ്ബുകൾക്കും സുപരിചിതനാണിദ്ധേഹം.
പൂഴിയിൽ പന്ത് തട്ടി വളർന്ന ഗ്രാമത്തെ ബൂട്ടിട്ട മൈതാനത്തേക്ക് കൈപിടിച്ചുയർത്തി തീരദേശ ഗ്രാമത്തിലെ ക്ലബ്ബുകളുടെ പേരുകൾ ജില്ലാ സംസ്ഥാന തലങ്ങളിൽ പരിചയപ്പെടുത്താനും, ഒപ്പം കളിക്കാരെ ഉത്തമ പ്രൊഫഷണൽ താരങ്ങളായി വളർത്താനും കാണിച്ച ശ്രദ്ധ തീരദേശ ഗ്രാമവാസികൾക്ക് ഇന്നും വിസ്മരിക്കാനാവാത്തതാണ്.
പൂഴിയിൽ പന്ത് തട്ടിക്കളിച്ച് വളർന്ന കാസർഗോഡ് ജില്ലയിലെ തീരദേശ ഗ്രാമമായ തെക്കേക്കാട്ടിലെ NRSC എന്ന ക്ലബ്ബിനെ കാസർഗോഡ് ജില്ലാ ലീഗ് എ ഡിവിഷൻ ഫൈനലിൽ (2002- 2003) എത്തിക്കാൻ ഈ മഹാസാരഥിക്ക് കഴിഞ്ഞിട്ടുണ്ട്.
1998ൽ കാസർഗോഡ് ജില്ലാ ടീം കോച്ചായി കൊല്ലത്തു നടന്ന സബ് ജൂനിയർ ചാമ്പ്യൻഷിപ്പിൽ റണ്ണേഴ്‌സപ്പ് ആവുകയും, 1998ൽ തൃശ്ശൂർ ഇടുക്കി എന്നിവിടങ്ങളിൽ നടന്ന റൂറൽ ചാമ്പ്യൻസ് ട്രോഫി കാസർഗോഡ് ജില്ലക്ക് നേടി കൊടുത്ത്, 1999ൽ സംസ്ഥാന സ്കൂൾ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് കോട്ടയം നടന്നപ്പോൾ ആദ്യമായി കാസർഗോഡ് മില്ല ട്രോഫി നേടിയത് കെ.വി ഗോപാലൻ പരിശീലിപ്പിച്ച മികച്ച കായിക താരങ്ങളിലൂടെ ആയിരുന്നു. 1999ൽ കൊല്ലം, 2000ൽ നോർത്ത് പറവൂർ, 2001ൽ എറണാകുളം എന്നിവിടങ്ങളിൽ നടന്ന സബ് ജൂനിയർ ഹാട്രിക് കിരീടം കാസർഗോഡ് ജില്ലക്ക് നേടിക്കൊടുത്ത കാൽപ്പന്തുകളിയുടെ ഗുരുനാഥനാണിദ്ധേഹം.
2002ൽ YDP കോഴിക്കോടിനെ 6 ഗോളിന് പരാജയപ്പെടുത്തി ചാമ്പ്യൻ പട്ടം നേടി. 2003ൽ ജൂനിയർ സംസ്ഥാന ചാമ്പ്യൻസ് 2004ൽ സബ് ജൂനിയർ റണ്ണേഴ്‌സപ്പ്, 2005ൽ ഉദിനൂർ, 2006ൽ പാലക്കാട്, 2007 തൃശ്ശൂർ
വീണ്ടും ഹാട്രിക് സംസ്ഥാനത്തെ ആദ്യ ഡബിൾ ഹാട്രിക് ജില്ലക്ക് നേടിക്കൊടുത്ത മറ്റൊരു കായിക താരമില്ല എന്ന് നിസംശയം പറയാൻ സാധിക്കും. 2009ൽ എറണാകുളത്ത് വെച്ച് നടന്ന സംസ്ഥാന അണ്ടർ 13 ടൂർണ്ണമെന്റിൽ റണ്ണേഴ്‌സ് ആവുകയും, 2012ൽ തൊടുപുഴയിൽ നടന്ന ടൂർണ്ണമെന്റിൽ മൂന്നാം സ്ഥാനം നേടിയ കാസർഗോഡ് ടീമിനെ പരിശീലിപ്പിച്ചതും KVG എന്ന മൂന്നക്ഷരം ആയിരുന്നു.
ഫുട്ബോൾ കോച്ച് എന്നതിലുപരി ശ്രീ.കെ.വി ഗോപാലൻ എന്ന വ്യക്തിത്വം അതിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല. ഇന്നും സാംസ്കാരിക കലാ കായിക മണ്ഡലത്തിൽ ഇന്നും നിറസാന്നിദ്ധ്യമാണ് എന്ന് ഏവർക്കും വീക്ഷിക്കാവുന്നതാണ്. അതിനുദാഹരണങ്ങളാണ് നിരവധി പെരുങ്കളിയാട്ട കമ്മിറ്റികളിലെയും കലോൽസവ കമ്മിറ്റികളിലെയും പങ്കാളിത്തം.
അടിസ്ഥാന സൗകര്യങ്ങൾ ഒട്ടും ഇല്ലാതെ പ്രവർത്തി തുടങ്ങിയ തൃക്കരിപ്പൂർ പോളി ടെക്നിക്കിനെ 2003ൽ സംസ്ഥാന ഇന്റർ പോളി ഫുട്ബോൾ ജേതാക്കളാക്കാൻ അഹോരാത്രം പരിശീലിപ്പിച്ച ടീമിന്റെ മുഖ്യ പരിശീലകനും ആയിരുന്നു ശ്രീ. K V ഗോപാലൻ ഉദിനൂർ ആണ്.
കേരള ഗെയിംസ്, കേരള യുവജനമേള തുടങ്ങി നിരവധി ട്രോഫികൾ കാസർഗോഡ് ജില്ലക്ക് നേടി കൊടുത്തു. KFA മെമ്പർ, സംസ്ഥാന വിമൻസ് ടീം സെലക്ടർ, അണ്ടർ 13 സെലക്ടർ, വെറ്ററൻസ് സെക്രട്ടറി, മാസ്റ്റേഴ്സ് സ്റ്റേറ്റ് കമ്മിറ്റി മെമ്പർ, ടെന്നിക്കോയ്ത് എക്സിക്യൂട്ടീവ് മെമ്പർ എന്നീ സ്ഥാനങ്ങൾ വഹിക്കുന്നു.
ഇന്ത്യൻ താരങ്ങളായ എം.സുരേഷ്, മുഹമ്മദ്‌റാഫി, ആസിഫ് കോട്ടയിൽ, ജെയിൻ, സന്തോഷ് ട്രോഫി താരങ്ങളായ ബിജു, രാഹുൽ കെ.പി , അസ്‌ലം, സജിത്ത് , പ്രവീൺ,സജേഷ്, രാകേഷ്, ലിനേഷ് തുടങ്ങി നിരവധി ശിഷ്യ സമ്പത്ത് ഉണ്ട് ഇദ്ദേഹത്തിന്.
അതോടൊപ്പം അക്കാദമി ഹെഡ് കോച്ച് കണ്ണൂർ കാസർഗോഡ് കോഴിക്കോട് ജില്ലകളിലായി 150 ഓളം പ്രാദേശിക ടീമുകളെ പരിശീലിപ്പിച്ചു. നിരവധി
സ്കൂളുകളിൽ ഫുട്ബോൾ കോച്ചായി അവരുടെ ഫുട്ബോൾ വൈദഗ്ദ്യം പുറത്തെടുത്ത് നാടിനും വിദ്യാലയത്തിനും നല്ല പ്രതിഭയെ വാർത്തെടുക്കാൻ ഇന്നും ശ്രമിച്ചുകൊണ്ടിരിക്കുന്നു.
ഇന്ത്യൻ കോച്ച് മാരായ സൈമൺ സുന്ദർരാജ്, ഒളിമ്പ്യൻ റഹ്‌മാൻ,
സി.ഭരതൻ, സി.ജെ ബേബി, സി.കെ വേലായുധൻ, ടി.പി.വിജയരാഘവൻ ,
എം.ആർ.സി.കൃഷ്ണൻ, എ.രാമകൃഷ്ണൻ മാസ്റ്റർ, എം.ടി.പി അബ്ദുൾ ഖാദർ എന്നിവരണ് ഇദ്ദേഹത്തെ ഫുട്ബോൾ രംഗത്ത് കൈപിടിച്ചുയർത്തിയത്. എന്ന് ഇന്നും വിനയാന്വിതനായി പറയുന്നത് തന്നെ ആദ്ദേഹത്തിന്റെ മഹത്വം അടുത്തറിഞ്ഞവർക്കറിയാം. പ്രായം തളർത്താത്ത ഫുട്ബോളിനെ നെഞ്ചേറ്റിയ അപൂർവ വ്യക്തിത്വം. മുൻ ഇന്ത്യൻ ഫുട്ബോൾ കോച്ച് ശ്രീ.ടി.കെ.ചാത്തുണ്ണിയുടെ ശിഷ്യൻ കൂടിയാണ് ഇദ്ധേഹം.
ഈ അടുത്ത കാലത്തായി തൃക്കരിപ്പൂർ ജേസീസ് ഏർപ്പെടുത്തിയ "എക്സലൻസി " പുരസ്കാരവും ചിറ്റാരിക്കൽ CDA ഏർപ്പെടുത്തിയ " കാൽപ്പന്ത് കളിയുടെ ദ്രോണാചാര്യൻ" പുരസ്കാരവും നേടിയിട്ടുണ്ട്.
ഭാര്യ: വിലാസിനി.കെ ( RD ഏജന്റ് തൃക്കരിപ്പൂർ)
മക്കൾ:- വിജി ഗോപാൽ (അധ്യാപിക, ബാംഗ്ലൂർ)
വിപിൻ ഗോപാൽ (IOB കാസർഗോഡ്.
▫▫▫▫▫▫▫▫▫▫
തീരദേശ വാർത്തകൾ
വലിയപറമ്പ
No comments:
Post a Comment